ചികിത്സാ പിഴവിന് കാരണക്കാരായ ഡോക്ടർമാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ ജാഗ്രതാ സമിതി പ്രതിഷേധ സമരം നടത്തി…
ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ ഷിബിനയുടെയും ഉമൈബയുടെയും മരണത്തിനു കാരണക്കാരായ ഡോക്ടർമാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ ജാഗ്രതാ സമിതി പ്രതിഷേധ സമരം നടത്തി. അശുപത്രി ജംഗ്ഷനിൽ നടന്ന സമരത്തിൽ ഷിബിനയുടെയും ഉമൈബയുടെയും ഉറ്റ ബന്ധുക്കളായ ഹസീന, അൻസാർ, നഹാസ് എന്നിവർ അനാസ്ഥയുടെ വിശദവിവരങ്ങൾ പങ്കു വെച്ചു.മുൻ എം.പി. ഡോ. കെ. എസ്. മനോജ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് അഡ്വ: പ്രദീപ് കൂട്ടാല അധ്യക്ഷത വഹിച്ചു . ഹംസ എ.കുഴിവേലി, യു. എം. കബീർ,മുനീർ മുസ്‌ലിയാർ,സദറുദ്ദീൻ, , ജബ്ബാർ പനച്ചുവട്, ഹബീബ് തയ്യിൽ,അഡ്വ. അൽത്താഫ് സുബൈർ, ഹാഷിം വണ്ടാനം, യാസിർ തുണ്ടിൽ, സജിമോൻ, മുംതാസ്, അനസ് തുടങ്ങിയവർ സംസാരിച്ചു.