ചികിത്സാസഹായം തിരിമറി ..എം.എൽ.എ എച്ച്. സലാമിനെതിരെ അമ്പലപ്പുഴ പൊലീസിൽ പരാതി…പരാതിക്കാരന്റെ മൊഴിയെടുത്തു…
അമ്പലപ്പുഴ :- വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കു കാത്തിരിക്കുന്നു ജീജയുടെ ചികിത്സാ സഹായത്തിനായി പൊതുജനങ്ങളിൽ നിന്നും 2021 ആഗസ്റ്റ് മാസം സ്വരൂപിച്ച 2238085/-അമ്പലപ്പുഴ ധനലക്ഷ്മി ബാങ്കിൽ നിക്ഷേപിക്കാനുള്ള ജനകീയ സമിതിയുടെ തീരുമാനം അട്ടിമറിക്കുകയും,തുക സ്വകാര്യ ആവശ്യങ്ങൾക്ക് വിനിയോഗിക്കുകയും ചെയ്ത സമിതിയുടെ ചെയർമാൻ എച്ച്. സലാം എം.എൽ.എ.കൺവീനർ യു. രാജുമോൻ എന്നിവരുടെ പേരിൽ അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് അംഗം എൻ.ഷിനോയ് നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചഅന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരന്റെ മൊഴിയെടുത്തു.
മൂന്നുവർഷം മുൻപ് പൊതുസമൂഹത്തിൽ നിന്നും എം.എൽ.എ.യും , അമ്പലപ്പുഴ തെക്ക് -വടക്ക് പഞ്ചായത്ത് പരിധിയിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും, വിവിധ രാഷ്ട്രീയ ജാതി -മത സംഘടന ഭാരവാഹികളും പൊതുപ്രവർത്തകരും ജീവകാരുണ്യ പ്രവർത്തകരും ഒരുമിച്ച് ചേർന്നാണ് ജീജാ ചികിത്സ സഹായ സമിതി രൂപീകരിച്ച് ധനസമാഹാരണം നടത്തിയത്.
എന്നാൽ മൂന്നുകൊല്ലം കഴിഞ്ഞിട്ടും ചികിത്സ നടക്കാതെ വന്ന സാഹചര്യത്തിലാണ് ഗുരുതരമായ കൃത്യവിലോപം പുറത്തുവന്നത്.
ജീജയുടെ ചികിത്സാ സഹായത്തിനായി പൊതുജനങ്ങളിൽ നിന്നും സ്വരൂപിച്ച തുക തിരിമറി നടത്തിയ എം. എൽ. എ
നിയമ സഭാ അംഗത്വം രാജിവെക്കണമെന്നും, പൊതുജങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നും അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.