ചികിത്സക്കെത്തിയ 55കാരൻ ടോറസ് ലോറിയിടിച്ച് മരിച്ചു..

കൊച്ചി: എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സക്കെത്തിയ 55 കാരൻ ടോറസ് ലോറി ഇടിച്ച് മരിച്ചു. കണ്ണൂര്‍ സ്വദേശി അബ്ദുള്‍ സത്താര്‍ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ ദേശീയപാതയിൽ നെട്ടൂർ ലേക് ഷോര്‍ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. സംഭവത്തില്‍ ആലപ്പുഴക്കാരനായ ടോറസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടോറസ് ലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായാണ് അബ്ദുള്‍ സത്താര്‍ ലേക് ഷോറിലെത്തിയത്. ഇന്ന് രാവിലെ നടക്കാനിറങ്ങിയ സത്താറിനെ ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറി ഇടിച്ചിടുകയായിരുന്നു. നടപ്പാതയിലൂടെ നടക്കുകയായിരുന്ന സത്താര്‍ പെട്ടെന്ന് റോഡിലേക്ക് ഇറങ്ങുകയായിരുന്നുവെന്നാണ് ടോറസ് ഡ്രൈവറുടെ മൊഴി. എന്നാല്‍, ടോറസ് ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയിരുന്നോയെന്ന കാര്യം ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.

Related Articles

Back to top button