ചാലക്കുടിയില്‍ സ്വകാര്യ ബസിടിച്ച് സ്‌ക്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം…

തൃശൂര്‍ ചാലക്കുടിയില്‍ സ്വകാര്യ ബസിടിച്ച് സ്‌ക്കൂട്ടര്‍ യാത്രികന്‍ മരിച്ചു.കനകമല സ്വദേശി കുറ്റിക്കാടന്‍ വീട്ടില്‍ ബിജു ജേക്കബ്ബ്(46 ) ആണ് മരിച്ചത്. രാവിലെ പത്തരയോടെ പഴയ ദേശീയ പാതയിലായിരുന്നു അപകടം.ചാലക്കുടി മുനിസിപ്പല്‍ സ്റ്റാന്റില്‍ നിന്നും മാളയിലേക്ക് പോവുകയായിരുന്ന പയ്യപ്പിള്ളി എന്ന ബസ്സാണ് ഇടിച്ചത്.ഗുരുതരമായി പരിക്കേറ്റ ബിജുവിനെ നാട്ടുകാര്‍ ഉടന്‍ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Back to top button