ചായത്തട്ടിൽ കുടുങ്ങിയ ഹോട്ടലുടമയുടെ വിരൽ അഗ്നി രക്ഷാസേന പുറത്തെടുത്തു…

പാറശ്ശാല:ചായത്തട്ട് വൃത്തിയാക്കുന്നതിനിടയിൽ തട്ടുകട ഉടമയുടെ വിരൽ, ചായത്തട്ടിലെ ദ്വാരത്തിൽ കുടുങ്ങി. പാറശ്ശാല യൂണിറ്റിലെ അഗ്നിശമന സേനാംഗങ്ങളെത്തി ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ വിരൽ പുറത്തെടുത്തു. നെടുവാൻവിളയിൽ തട്ടുകട നടത്തുന്ന സതീഷിന്റെ വലതുകയ്യിലെ നടുവിരലാണ് തട്ട് വൃത്തിയാക്കുന്നതിനിടയിൽ വെള്ളം പുറത്തേക്ക് പോകുന്നതിനായി സ്ഥാപിട്ടുളള ദ്വാരത്തിൽ കുടുങ്ങിയത്. ദ്വാരത്തിൽ കുടുങ്ങിയ വിരൽ പുറത്തേക്കെടുക്കുന്നതിനായി സതീഷും സമീപവാസികളും അര മണിക്കൂറോളം ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഒടുവിൽ സതീഷ്, പാറശ്ശാല അഗ്നിശമന സേനയുടെ സഹായം തേടി. സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് ചായത്തട്ട് മുറിച്ച് വിരൽ പുറത്തെടുത്തു.

Related Articles

Back to top button