ചര്‍ച്ചകള്‍ക്കൊടുവില്‍ സീറ്റ് ധാരണയിലെത്തി…
രണ്ട് ദിവസത്തെ മാരത്തണ്‍ സീറ്റ് ചര്‍ച്ചകള്‍ക്കൊടുവില്‍ ആന്ധ്ര പ്രദേശില്‍ ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ധാരണയിലെത്തി. ബിജെപിയും തെലുങ്കുദേശം പാര്‍ട്ടിയും (ടിഡിപി) ജനസേന പാര്‍ട്ടിയും (ജെഎസ്പി). ടിഡിപി പ്രസിഡന്റ് എന്‍. ചന്ദ്രബാബു നായിഡുവും ജനസേന പാര്‍ട്ടി മേധാവി പവന്‍ കല്യാണും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയില്‍ നടത്തിയ ചര്‍ച്ചയിലാണ് അന്തിമ സീറ്റ് ധാരണയായത്. സീറ്റ് വിഭജനം സംബന്ധിച്ച് ചന്ദ്രബാബു നായിഡുവിന്റെ നിര്‍ദേശം ബിജെപി അംഗീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ടിഡിപി 17 ലോക്‌സഭാ സീറ്റുകളിലും 145 നിയമസഭാ സീറ്റുകളിലും മല്‍സരിക്കും. 30 നിയമസഭാ സീറ്റുകളും 8 ലോക്‌സഭാ സീറ്റുകളുമാണ് നായിഡു സഖ്യകക്ഷികള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ജനസേന 24 നിയമസഭാ സീറ്റുകളിലും 3 ലോക്‌സഭാ സീറ്റുകളിലും മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപിക്ക് 5 ലോക്‌സഭാ സീറ്റും 6 നിയമസഭാ സീറ്റും ലഭിക്കും. 25 നിയമസഭാ സീറ്റും 10 ലോക്‌സഭാ സീറ്റും വേണമെന്നാണ് സംസ്ഥാന ബിജെപി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ബിജെപിക്കു കൂടുതല്‍ സീറ്റുകള്‍ നല്‍കിയാല്‍ സഖ്യത്തിന്റെ ലക്ഷ്യം പരാജയപ്പെടുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.