ചരിത്രത്തിലെ രണ്ടാമത്തെ വലിയ സമ്മാനത്തുകയുമായി ക്രിസ്മസ്-പുതുവത്സര ബംപർ

തിരുവനന്തപുരം: കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയുമായി ക്രിസ്മസ്-പുതുവത്സര ബംപർ. ഒന്നാം സമ്മാനം 16 കോടി രൂപയാണ് . രണ്ടാം സമ്മാനം ഒരു കോടി വീതം പത്ത് പേർക്ക്. മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്ക്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ആകെ സമ്മാനത്തുകകളുടെ എണ്ണവും ഇത്തവണ ഉയർത്തിയിട്ടുണ്ട്. മൂന്ന് ലക്ഷത്തി എൺപത്തി എട്ടായിരത്തി എണ്ണൂറ്റി നാല്പത് സമ്മാനങ്ങളാണ് ഉള്ളത്. 400 രൂപയാണ് ടിക്കറ്റ് വില. നറുക്കെടുപ്പ് 2023 ജനുവരി 19ന് നടക്കും.

പത്ത് പരമ്പരകളിലായാണ് ഇത്തവണ ക്രിസ്മസ് ബംപർ ടിക്കറ്റുകൾ അച്ചടിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ഇത് ആറ് പരമ്പരകൾ ആയിരുന്നു. നിലവിൽ ക്രിസ്മസ് ബംപർ ടിക്കറ്റിന്റെ പ്രിന്റിം​ഗ് പുരോ​ഗമിക്കുകയാണെന്നും വരും ദിവസങ്ങളിൽ തന്നെ അവ വിപണിയിൽ എത്തുമെന്നും കേരള ലോട്ടറി വകുപ്പ് പിആർഒ അറിയിച്ചു.

ഈ വർഷത്തെ തിരുവോണം ബംപർ സൂപ്പർ ഹിറ്റായതിന് പിന്നാലെയാണ് ഇപ്പോൾ ക്രിസ്മസ് ബംപറിന്റെയും സമ്മാനത്തുക ഉയർത്തിയിരിക്കുന്നത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടിയായിരുന്നു തിരുവോണം ബംപറിന്‍റെ ഒന്നാം സമ്മാനം. തിരുവനന്തപുരം സ്വദേശി അനൂപ് ആയിരുന്നു ആ കോടിപതി.

Related Articles

Back to top button