ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പായി മാര്‍ തോമസ് തറയിൽ…
ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പായി മാര്‍ തോമസ് തറയിലിനെ പ്രഖ്യാപിച്ചു. സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ്. തോമസില്‍ നടന്ന ചടങ്ങിലാണ് പുതിയ മെത്രാപ്പോലീത്തയെ പ്രഖ്യാപിച്ചത്.അതിരൂപതയുടെ 5-ാം മത്തെ ആര്‍ച്ച് ബിഷപ്പാണ് ഇദ്ദേഹം.ചങ്ങനാശ്ശേരി അതിരൂപതയുടെ മുഖ്യ അജപാലകനായി 17 വര്‍ഷം സേവനമനുഷ്ഠിച്ച ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിരമിച്ച പശ്ചാത്തലത്തിലാണ് പുതിയ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തത്. മാര്‍ മാത്യു കാവുകാട്ട്, മാര്‍ ആന്റണി പടിയറ, മാര്‍ ജോസഫ് പവ്വത്തില്‍, മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവരാണ് രൂപതയെ നയിച്ച ആര്‍ച്ച് ബിഷപ്പുമാര്‍.