ചക്കുളത്തുകാവ് മുഖ്യകാര്യദർശി ഉണ്ണിക്യഷ്ണൻ നമ്പൂതിരി അന്തരിച്ചു.
അമ്പലപ്പുഴ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രം മുഖ്യകാര്യദർശിമാരിൽ ഒരാളായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (69) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. സംസ്കാരം നാളെ (1 -8-2024 വ്യാഴാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് ചക്കുളത്തുകാവ് പട്ടമന ഇല്ലത്തെ കുടുംബ വീട്ടിൽ നടക്കും . സഹോദരങ്ങൾ: മുഖ്യകാര്യദർശി രാധാക്യഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മേൽശന്തിമാരായ അശോകൻ നമ്പൂതിരി, രജ്ഞിത്ത് ബി. നമ്പൂതിരി. പരേതൻ്റെ ഭാര്യ: സുജാത ഉണ്ണികൃഷ്ണൻ. മക്കൾ: ദിവ്യ, ദിപ. മരുമക്കൾ: നന്ദനൻ, അരുൺ.