ഗർഭിണിയെയും രണ്ടുവയസ്സുകാരനെയും ട്രെയിനിൽ നിന്നും ഇറക്കി വിട്ടു..പിന്നാലെ കുഴഞ്ഞ് വീണ് യുവതി….
ഗർഭിണിയെയും കൂടെയുണ്ടായിരുന്ന രണ്ടുവയസ്സുകാരനെയും ട്രെയിനിൽ നിന്നും ടിടിഇ ഇറക്കിവിട്ടതായി പരാതി.ടിക്കറ്റെടുത്തില്ലെന്നാരോപിച്ചാണ് യുവതിയെയും കുഞ്ഞിനേയും വെള്ളൂർ റെയിൽവേ സ്റ്റേഷനിൽ ഇറക്കി വിട്ടത്.പിന്നാലെ യുവതി ബോധരഹിതയായി വീണു. കളമശ്ശേരി ഗ്ലാസ് കമ്പനി കോളനിയിൽ താമസിക്കുന്ന ബെംഗളൂരു സ്വദേശിനിയായ സരസ്വതി(37)യാണ് കുഴഞ്ഞ് വീണത്.
ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. കന്യാകുമാരിയിൽനിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ഐലൻറ് എക്സ്പ്രസിൽ കോട്ടയത്തുനിന്നാണ് ഇവർ കയറിയത്. സ്റ്റേഷനിൽ ബോധരഹിതയായി വീണ സരസ്വതിയെ റെയിൽവേ അധികൃതർ സഹായിച്ചില്ലെന്നും ആരോപണമുണ്ട്.