ഗർഭാശയ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു..ചികിത്സയിലായിരുന്ന യുവതി മരിച്ചു..ഭർത്താവ് അറസ്റ്റിൽ…

കോട്ടയം : കാൻസർ ബാധിച്ച് കീമോതെറാപ്പി കഴിഞ്ഞിരിക്കുമ്പോൾ ഭർത്താവ് ബലം പ്രയോഗിച്ച് ലൈംഗിക പീഡനം നടത്തിയ യുവതി കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കേ മരിച്ചു.സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത ഭർത്താവ് റിമാൻഡിലാണ്. സെർവിക് കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന യുവതിയാണ് ഭർത്താവിന്റെ ക്രൂരപീഡനത്തിന് ഇരയായത്.

മെയ്‌ 28 മുതൽ ജൂൺ 15 വരെയുള്ള വിവിധ ദിവസങ്ങളിൽ പീഡിപ്പിച്ചുവെന്ന് കാട്ടി 35 വയസുള്ള യുവതി നൽകിയ പരാതിയിൽ ഭർത്താവ് കൊല്ലമുള സ്വദേശി ജയനെതിരേ കഴിഞ്ഞ 19 ന് പൊലീസ് കേസെടുക്കുകയും വെച്ചൂച്ചിറ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പെരുന്തേനരുവിക്ക് സമീപമുള്ള വാടക വീട്ടിൽ വച്ചാണ് പല തവണ ബലം പ്രയോഗിച്ച് യുവതിയെ ഇയാൾ ലൈംഗിക ബന്ധത്തിന് ഇരയാക്കിയത്.തുടർന്ന് ഗുരുതരമായ തോതിൽ രക്തസ്രാവം ഉണ്ടായി കോട്ടയം മെഡിക്കൽ കോളജിൽ കഴിഞ്ഞിരുന്ന യുവതി ഇന്നലെയാണ് മരിച്ചത്.

Related Articles

Back to top button