ഗ്ലാസ് കടയുടെ സമീപത്ത് ഐസ്ക്രീം ബോൾ ബോംബ്… ബോംബ് സ്ക്വാഡ് പരിശോധിച്ചപ്പോൾ….
കൊല്ലം: കൊല്ലം നല്ലില പുലിയല പൊയ്കയിൽ കിഴങ്ങുവിള മുക്കിനടുത്ത് ഗ്ലാസ് കടയുടെ സമീപത്ത് ബോംബ് കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. കൊല്ലത്ത് നിന്ന് ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി.
എന്നാൽ ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഇത് ബോംബ് അല്ല എന്ന് സ്ഥിരീകരിച്ചു. ഉത്സവങ്ങൾക്ക് കമ്പക്കാർ ഉപയോഗിക്കുന്ന വെടിമരുന്ന് നിറച്ച ഐസ്ക്രീം ബോൾ ആണെന്ന് ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥർ അറിയിച്ചു. കണ്ണനല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.