ഗ്യാസ് സിലിണ്ടർ മാറ്റാൻ സഹായത്തിനായി എത്തി..വീട്ടമ്മയെ കയറിപ്പിടിച്ച യുവാവ് പിടിയിൽ…
തൃശ്ശൂരിൽ വീട്ടമ്മയെ കടന്ന് പിടിച്ച യുവാവ് അറസ്റ്റിൽ.അണ്ണല്ലൂർ സ്വദേശി കുറ്റിക്കാട്ട് വീട്ടിൽ പ്രവീണിനെയാണ് (40) ഇരിങ്ങാലക്കുട പൊലീസ് പിടികൂടിയത്.ജൂൺ പത്തൊൻപതാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ഗ്യാസ് സിലിണ്ടർ മാറ്റാൻ സഹായത്തിനായി വിളിച്ചപ്പോൾ യുവാവ് വീട്ടമ്മയെ കയറിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു.
യുവതി ബഹളം വച്ചതിനേത്തുടർന്ന് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.വീട്ടമ്മയായ യുവതിയുടെ പരാതിയെത്തുടർന്ന് പട്ടികജാതി പീഡന നിയമപ്രകാശം പൊലീസ് കേസെടുത്തു. ഇതോടെ ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി. തുടർന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടെ പൊലീസ് പിടിയിലാവുകയായിരുന്നു.