ഗ്യാസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചു…യുവാക്കൾക്ക്….
അമ്പലപ്പുഴ: ദേശീയപാതയിൽ പുന്നപ്ര ഭാഗത്ത് ഗ്യാസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യാത്രക്കാരായ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര പരിക്ക്. കരൂർ പ്രസീത ഭവനത്തിൽ അനിൽകുമാറിൻ്റെ മകൻ അഭിജിത്ത് (21) ആമയിട ആതിര ഭവനത്തിൽ ഷാജിയുടെ മകൻ അനന്ദു (21) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആമ യിട സുധീഷ് (21) നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 1 മണിയോടെ ദേശീയപാതയിൽ പുന്നപ്ര കെ .എസ്. ഈ. ബി സബ് സ്റ്റേഷന് സമീപം ആയിരുന്നു അപകടം.
ഗ്യാസ് കയറ്റി വന്ന ലോറിയും, 3 യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.