ഗേറ്റിന് ഇടയില്‍ കുടുങ്ങി 9 വയസുകാരൻ മരിച്ച സംഭവം..കുട്ടിയുടെ മുത്തശ്ശിയും മരിച്ചു…
മലപ്പുറം തിരൂർ വൈലത്തൂരിൽ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച ഒമ്പതുവയസുകാരന്റെ മുത്തശ്ശിയും മരിച്ചു.കുട്ടിയുടെ മരണത്തില്‍ മനംനൊന്ത് മുത്തശ്ശി കുഴഞ്ഞുവീണു മരിക്കുകയായിരുന്നു . വൈലത്തൂല്‍ ചെലവില്‍ സ്വദേശി ആസ്യ (51) ആണ് മരിച്ചത്. ഓട്ടോമാറ്റിക് ഗേറ്റിന് ഇടയില്‍ കുടുങ്ങി വ്യാഴാഴ്ച്ച വെെകിട്ടായിരുന്നു അബ്ദുള്‍ ഗഫൂര്‍-സജ്‌നാ ദമ്പതികളുടെ മകന്‍ മുഹമ്മദ് സിനാന്‍ മരണപ്പെട്ടത്.
സിനാന്‍ അപകടത്തില്‍പ്പെട്ടതറിഞ്ഞ് ആശുപത്രിയില്‍ എത്തിയ മുത്തശ്ശി, മരണവാര്‍ത്ത താങ്ങാനാകാതെ കുഴഞ്ഞുവീഴുകയായിരുന്നു.ആസിയയുടെ മൃതദേഹം കോട്ടക്കൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.