ഗൃഹനാഥൻ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം
ഹരിപ്പാട് : തനിച്ചു താമസിച്ചിരുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ഒരാൾ അറസ്റ്റില്‍. താമല്ലാക്കല്‍ കൊച്ചുവീട്ടില്‍ രാജീവിനെ(രാജി 48)ആണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.കുമാരപുരം താമല്ലാക്കൽ വടക്ക് പുത്തൻ പുരയിൽ ഷാജി(54)യെ ആണ് 21ന് രാവിലെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തോളം പഴക്കമുണ്ടായിരുന്നു. രാജീവിന്റെ സഹോദരിയുടെ പുരയിടത്തിൽ അതിക്രമിച്ചുകയറി തേങ്ങ ഇട്ടതിനെ ചൊല്ലി കൊല്ലപ്പെട്ട ഷാജിയുമായി വാക്കുതര്‍ക്കം ഉണ്ടായി. തുടർന്നു സന്ധ്യയ്ക്ക് വീണ്ടും ഇവർ തമ്മിൽ തർക്കമുണ്ടാവുകയും ക്ഷുഭിതനായ രാജീവ്ഷാജിയെ വടി കൊണ്ട് അടിക്കുയും ചെയ്തു. അടിയുടെ ആഘാതത്തില്‍ താഴെ വീഴുകയും മരണം സംഭവിക്കുകയായിരുന്നു.