ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : മകളുടെ വിവാഹത്തിന് ദിവസങ്ങൾ ബാക്കിനിൽക്കേ ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വാമനപുരം ആനാകുടി ഈട്ടിമൂട് സ്വദേശി ജയരാജ്‌(54) ആണ് മരിച്ചത്. ഈ മാസം 28നു മകളുടെ വിവാഹം നടക്കാൻ ഇരിക്കവേയാണ് ജയരാജിന്റെ മരണം.

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ഇടയ്ക്കിടെ ജയരാജ്‌ തീർത്ഥാടനങ്ങൾക്ക് പോകാറുള്ളത് കൊണ്ട് തന്നെ ജയരാജിനെ കാണാതായപ്പോൾ വീട്ടുകാർ അത്ര കാര്യമാക്കിയില്ല എന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Back to top button