ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു..ആലപ്പുഴയ്ക്ക് പോയ കാർ തോട്ടിൽ വീണു…കാർ പൂർണമായും മുങ്ങി….
ഗൂഗിൾ മാപ്പ് നോക്കി മൂന്നാറിൽ നിന്ന് ആലപ്പുഴയ്ക്ക് പോയ കാർ തോട്ടിലേക്ക് മറിഞ്ഞു. . കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. ഹൈദരാബാദ് സ്വദേശികളായ വിനോദസഞ്ചാരികൾ യാത്ര ചെയ്തിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. തോട്ടിലേക്ക് വീണ ഉടൻ പുറത്തേക്ക് ചാടി യാത്രക്കാർ രക്ഷപ്പെട്ടു. ആർക്കും പരുക്കില്ല.കാർ പൂർണമായും തോട്ടിൽ മുങ്ങിപ്പോയി. ഇന്ന് പുലർച്ചെയായിരുന്നു സംഭവമുണ്ടായത്. ഒരു സ്ത്രീയും മൂന്നു പുരുഷന്മാരുമാണ് കാറിനുള്ളിൽ ഉണ്ടായിരുന്നത്.