ഗൂഗിൾ ചേച്ചി പണി തന്നു… കാഞ്ഞിരപ്പള്ളിക്ക് പോയ ചരക്ക് ലോറി എത്തിയത്….

കറുകച്ചാൽ: ഗൂഗിൾ മാപ്പ് നോക്കി എറണാകുളത്തുനിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് പോയ ചരക്ക് ലോറി വഴി തെറ്റി. വഴി തെറ്റി ലോറി എത്തിയത് കാനത്ത്. വൈദ്യുത ലൈനിൽ ഉടക്കിയ വാഹനം റോഡിൽ കുടുങ്ങി. എറണാകുളത്തുനിന്നും കോട്ടയം വഴി ലോറി കാഞ്ഞിരപ്പള്ളിയിലേക്ക് തിരിച്ചു. പതിനാലാം മൈൽ എത്തിയപ്പോൾ ലോറി ചങ്ങനാശ്ശേരി റോഡിലേക്ക് തിരിഞ്ഞ് കാഞ്ഞിരപ്പാറയിലെത്തി. അവിടെനിന്ന് ഗൂഗിൾ മാപ്പ് നോക്കിയപ്പോൾ കാനം വഴി ദേശീയപാതയിൽ എത്താനുള്ള വഴിയാണ് കണ്ടത്. ലോറി ഇതേ റൂട്ടിലൂടെ കാനം കവലയിൽ എത്തി. ഇവിടെ നിന്ന് തിരിയുമ്പോൾ ചന്ത കവലയിലെ വൈദ്യുത ലൈനിൽ ലോറിയുടെ മുകൾഭാഗം ഉടക്കുകയായിരുന്നു. ഉടൻതന്നെ ഡ്രൈവറും സഹായിയും ലോറിയിൽ നിന്നും പുറത്തുചാടി. ഇതോടെ ലോറി റോഡിന്റെ നടുക്ക് നിന്നും മാറ്റാൻ പറ്റാതെ ആയി. ഗതാഗതവും ഭാഗികമായി മുടങ്ങി. നാട്ടുകാർ കെ.എസ്.ഇ.ബിയിൽ വിവരമറിയിച്ചു. ഇതോടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. നാട്ടുകാർ ചേർന്ന് 9:30യോടെ വൈദ്യുതി ലൈൻ കയറു കെട്ടി ഉയർത്തിയ ശേഷമാണ് ലോറി റോഡിൽ നിന്നും മാറ്റിയത്.

Related Articles

Back to top button