ഗൂഗിൾ ക്രോമിൽ ഗുരുതര സുരക്ഷാ പിഴവുകൾ…മുന്നറിയിപ്പ്….

ജനപ്രിയ സെർച്ച് എഞ്ചിനായ ഗൂഗിൾ ക്രോമിന്റെ രണ്ട് വേർഷനുകളുടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി ഇൻ). ഒന്നിലധികം പിഴവുകളാണ് ഈ രണ്ട് വേർഷനുകളിൽ കണ്ടെത്തിയിരിക്കുന്നത്.

പിഴവുകൾ അതീവഗുരുതരവും ഹാക്കർമാർക്ക് ഉപഭോക്താക്കളിലേക്ക് നുഴഞ്ഞുകയറാൻ സാഹചര്യം സൃഷഠിക്കുന്നതുമാണ്. ഹാക്കർമാർക്ക് പാസ്സ്‌വേർഡുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കടത്താൻ ഈ പിഴവുകൾ ഉപകാരപ്പെട്ടേക്കാം. 123.0.6312.58 for Linux എന്ന അപ്‌ഡേറ്റിന് മുമ്പുള്ള ക്രോമിന്റെ വേർഷനുകൾ,
123.0.6312.58.59 എന്ന അപ്‌ഡേറ്റിന് ശേഷമുള്ള വിൻഡോസ്, മാക് ഒ എസുകളിലെ ക്രോം വേർഷനുകൾ, എന്നിവയിലാണ് പിഴവുകളുള്ളത്.

അനധികൃത സോഫ്റ്റ്‌വെയറുകൾ, ഡൗൺലോഡുകൾ എന്നിവ ഈ ക്രോം വേർഷനുകളിൽ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. ഇത് കൂടാതെ ഈ വേർഷനുകൾ വ്യാജ വെബ്‌സൈറ്റുകൾ ഉപയോഗിച്ച് ഹാക്ക് ചെയ്യാനും സാധിക്കും. പുതിയ സുരക്ഷാ അപ്‌ഡേറ്റുകൾ ഉപയോഗിക്കുന്നതാണ് ക്രോമിന്റെ ഹാക്കിംഗ് തടയാൻ നിലവിൽ ഉള്ള നടപടിയെന്നാണ് ക്രോം ഉപഭോക്താക്കളോട് പറയുന്നത്. സ്വയം അപ്‌ഡേറ്റ് ചെയ്യാനും ക്രോമിന് സാധിക്കും.

Related Articles

Back to top button