ഗുരുവായൂർ ക്ഷേത്രത്തിൽ പൂജിച്ച നേദ്യത്തിൽ പവര്‍ ബാങ്ക്..പുണ്യാഹം നടത്തി..അന്വേഷണം…

ഗുരുവായൂർ ക്ഷേത്രം ശ്രീകോവിലിനുള്ളിൽ നിന്നും പൂജിച്ചു പുറത്തെത്തിച്ച നേദ്യത്തിൽ പൊട്ടിത്തെറിക്കാൻ ഏറെ സാധ്യതയേറെയുള്ള പവർ ബാങ്ക് കണ്ടത്തി.ഇതേ തുടർന്ന് ക്ഷേത്രത്തിൽ പുണ്യാഹം നടത്തി. പൂജാ യോഗ്യമല്ലാത്ത വസ്തു കണ്ടെത്തിയതിനെ തുടർന്നാണ് പുണ്യാഹം നടത്തിയത്.ഗുവായൂർ ദേവസ്വം പൊലിസിൽ വിവരമറിയിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ക്ഷേത്രത്തിനകത്തേക്ക് മൊബൈൽ ഫോൺ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണം കൊണ്ടുപോകുന്നതിന് വിലക്കുണ്ടെന്നിരിക്കെയാണ് ഈ കനത്ത സുരക്ഷാ വീഴ്ച്ച.24 മണിക്കൂറും നിരീക്ഷണത്തിനായി സദാ പോലീസ് കാവലിലാണ് ക്ഷേത്രം. മെറ്റൽ ഡിറ്റക്ടർ വഴി പ്രവേശിക്കുമ്പോൾ പേഴ്സും ബാഗുമായി വരുന്ന ഭക്തർക്കു പോലും ഇവിടെ വിലക്കേർപ്പെടുത്താറുണ്ട്. അങ്ങനെയിരിക്കെയാണ് ഇത്തരമൊരു സംഭവം നടന്നിരിക്കുന്നത്.

Related Articles

Back to top button