ഗുരുവായൂർ ക്ഷേത്രത്തിലെ കാണിക്ക ഉരുളിയിൽ നിന്നും മോഷണം..പ്രതി പിടിയിൽ….
ഗുരുവായൂർ ക്ഷേത്രത്തിലെ കാണിക്ക ഉരുളിയിൽ നിന്നും പണം മോഷ്ടിച്ചയാൾ പിടിയിൽ. തൃശൂർ ചാഴൂർ സ്വദേശി സന്തോഷാണ് പിടിയിലായത്. 11,800 രൂപയാണ് ഇയാൾ കവർന്നത്.സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പൊലീസില്‍ ഏല്‍പിച്ചു .
ക്ഷേത്രത്തിന്റെ നാലമ്പലത്തില്‍ ഗണപതിക്ഷേത്രത്തിന് മുന്‍പില്‍ വെച്ചിരുന്ന ഉരുളിയില്‍ നിന്നാണ് ഇയാൾ പണം കവര്‍ന്നത്.തിരക്കുള്ള സമയത്താണ് സന്തോഷ് കവർച്ച നടത്തുന്നത്. പ്രാർത്ഥിക്കുന്നതു പോലെ നിന്ന ശേഷം എതിർവശത്തെ സരസ്വതി മണ്ഡപത്തിന് മുൻപിലെ ഉരുളിയിൽ നിന്ന് പണം മോഷ്ടിക്കുകയാണ് പതിവ്. മോഷ്ടിച്ച പണം ഇയാളിൽ നിന്നും കണ്ടെടുത്തു.