‘ഗുരുവായൂർ അമ്പല നടയിൽ’ സെറ്റിന്റെ അവശിഷ്ടങ്ങൾ കൂടിയിട്ടു കത്തിച്ചു…..

എറണാകുളം എലൂരിലുണ്ടായ മാലിന്യ പുക അണച്ച് ഫയർഫോഴ്സ്. ഗുരുവായൂർ അമ്പല നടയിൽ എന്ന സിനിമയുടെ സെറ്റിന്റെ അവശിഷ്ടങ്ങൾ കൂടിയിട്ടു കത്തിക്കുകയായിരുന്നു. ഇതോടെയാണ് പ്രദേശത്ത് മാലിന്യപ്പുക ഉയർന്നത്. പ്ലാസ്റ്റിക്കും മറ്റു വസ്തുക്കളും കത്തി ജനങ്ങൾക്ക്‌ ശ്വാസ തടസം അനുഭവപ്പെടുകയും ചെയ്തു. പ്രദേശവാസികൾ പരാതിയുമായി രം​ഗത്തെത്തിയതോടെ ഫയർ ഫോഴ്സ് എത്തി തീ അണക്കുകയായിരുന്നു. ഗുരുവായൂർ അമ്പല നടയിൽ സിനിമാ ചിത്രീകരണത്തിനായി ഉപയോഗിച്ച സാധനങ്ങളാണ് കൂട്ടിയിട്ട് കത്തിച്ചത്. സിനിമ തിയ്യേറ്ററിലുൾപ്പെടെ വലിയ കളക്ഷനാണ് നേടിയത്.

Related Articles

Back to top button