ഗുരുവായൂര്‍ ഇല്ലം നിറ കൊടിമരച്ചുവട്ടില്‍ തന്നെ നടത്തും..ദേവസ്വം തീരുമാനത്തില്‍ ഇടപെടാതെ ഹൈക്കോടതി…

ഗുരുവായൂർ ഇല്ലംനിറ പൂജ ഇത്തവണ കൊടിമരച്ചുവട്ടിൽ നടത്തും. ഇതുമായി ബന്ധപ്പെട്ട് ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നാളെയാണ് ഗുരുവായൂര്‍ ഇല്ലംനിറ.ദേവസ്വം ഭരണസമിതിയുടെ തീരുമാനം ദേവഹിതമാണെന്നും തന്ത്രിയുടെ അഭിപ്രായം കണക്കിലെടുത്താണ് തീരുമാനമെന്നും അതിനാല്‍ ഇടപെടാനാവില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്.

നമസ്‌കാര മണ്ഡപത്തില്‍ തന്നെ ഇല്ലംനിറ പൂജ തുടരണമെന്ന് ആവശ്യപ്പെട്ട് പുഴക്കര ചേന്നാസ് മനയിലെ പി സി കൃഷ്ണന്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, ഹരിശങ്കര്‍ വി മേനോന്‍ എന്നിവരുടെ ദേവസ്വം ബെഞ്ച് സ്‌പെഷല്‍ സിറ്റിങ്ങില്‍ ഉത്തരവിട്ടത്.ഈ മാസം ഏഴിനാണ് ഇല്ലംനിറ പൂജ കൊടിമരച്ചുവട്ടിലേക്ക് മാറ്റാനുള്ള തീരുമാനമെടുത്തത്. ഭക്തജനങ്ങള്‍ക്കുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് തീരുമാനം.

Related Articles

Back to top button