ഗുരുക്കൻമാരെ ആദരിച്ചു
മാവേലിക്കര- കരിപ്പുഴ കടവൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ നടന്നുവരുന്ന ഭാഗവത സപ്താഹയജ്ഞത്തിൻ്റെ ഭാഗമായി യജ്ഞവേദിയിൽ ഗുരുവാണി എന്ന പേരിൽ യജ്ഞാചാര്യൻ ഡോ.പള്ളിയ്ക്കൽ സുനിലിൻ്റെ നേതൃത്വത്തിൽ ഗുരുക്കൻമാരെ ആദരിച്ചു. ദേശീയ അവാർഡ് ലഭിച്ച ചെട്ടികുളങ്ങര സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ സി.ചന്ദ്രശേഖരപിള്ള, മറ്റം സെൻറ് ജോൺസ് സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ സി.കെ.അലക്സാണ്ടർ, കടവൂർ എസ്.എൻ.യു.പി സ്കൂളിലെ മൂൻ ഹെഡ്മിസ്ട്രസ് രുഗ്മിണി, കോഴിക്കോട് ബി.റ്റി.എം.എച്ച്.എസ്.എസിലെ മുൻ പ്രിൻസിപ്പൽ പി.വാസന്തി, മറ്റം സെൻ്റ് ജോൺസ് നെഴ്സറി ആന്റ് പ്രൈമറി സ്കൂളിലെ പ്രിൻസിപ്പൽ എസ്സ്.സുധാമണി, നിലത്തെഴുത്ത് ആശാട്ടിമാരായ പി.കെ.തങ്കമ്മ, ശോഭനകുമാരി, തഴക്കര എ.വി സംസ്കൃത സ്കൂളിലെ ശ്രീകുമാരി, കൊയ്പ്പള്ളി കാരാഴ്മ സ്കൂളിലെ യമുനകുമാരി, കായംകുളം ഹോളി ട്രിനിറ്റി സ്കൂളിലെ പ്രീതാലക്ഷ്മി, സെൻ്റ് ജോൺസ് സ്കൂളിലെ മുൻ അദ്ധ്യാപിക ജി.സരസ്വതി, പന്തളം എൻ.എസ്.എസ് എച്ച്.എസ്.എസിലെ എസ്.ശ്രീജ എന്നിവരെയാണ് ആദരിച്ചത്. ഉപദേശക സമിതി പ്രസിഡൻ്റ് ചെങ്കിളിൽ രാജൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ശബരിമല മുൻ മേൽശാന്തി നീലമന പരമേശ്വരൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രദീപ് കുമാർ, വി.ഗോപാലകൃഷ്ണൻ, ദീപേഷ് കുമാർ എന്നിവർ പങ്കെടുത്തു.