ഗുണ്ടാ വിരുന്നിൽ പങ്കെടുത്ത സംഭവം.. ഡിവൈഎസ്പിയുടെ യാത്രയയപ്പിനായി കെട്ടിയ പന്തൽ പൊളിച്ചു…

ഗുണ്ടാ വിരുന്നിൽ പങ്കെടുത്തെന്ന വാർത്ത വന്നതിന് പിന്നാലെ ആലപ്പുഴ ഡിവൈഎസ്പി എം ജി സാബുവിന്റെ യാത്ര അയപ്പിനായി കെട്ടിയിരുന്ന പന്തൽ പൊളിച്ചുമാറ്റി.ആലപ്പുഴ ക്രൈം ബ്രാഞ്ച് ഓഫിസിൽ കെട്ടിയിരുന്ന പന്തലാണ് അധികൃതർ പൊളിച്ചു നീക്കിയത്.അടുത്തമാസം റിട്ടയര്‍ ചെയ്യാനിരിക്കുന്ന ഉദ്യോഗസ്ഥനായിരുന്നു എംജി സാബു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.എംജി സാബുവിന്റെ ഡ്രൈവറിനെയും എ ആർ ക്യാമ്പ് അംഗമായ ഒരു ഉദ്യോഗസ്ഥനെയുമാണ് സസ്‌പെൻഡ് ചെയ്തത്.ഡിവൈഎസ്പിക്ക് നേരെ നേരത്തെയും ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നതായും റിപ്പോർട്ടുകളുണ്ട് .

Related Articles

Back to top button