ഗുണ്ടാ ആക്രമണം നടത്തിയ പ്രതി ഫ്ളൈറ്റ് ഇറങ്ങവേ പോലീസ് പിടിയിലായി…
വെള്ളറട:അമ്പൂരിയില്‍ ഗുണ്ടാ ആക്രമണം നടത്തിയ ശേഷം ഒളിവില്‍ പോയ മൂന്നാമനും പോലീസിന്റെ പിടിയിലായി. മലയിന്‍കീഴ് വൃന്ദാവനം വീട്ടില്‍ അഭിഷേക് (24 ആണ് പോലീസിന്റെ വലയിലായത്. വാൾവീശി ആക്രമണം നടത്തി യാത്രക്കാരനെ വെട്ടി പരിക്കേല്‍പ്പിക്കുകയും ബൈക്കുകള്‍ തകർക്കുകയും ചെയ്ത കേസിലെ പ്രതിയാണ് അഭിഷേക്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ നേരത്തെ പിടിയിലായിരുന്നു. ആക്രമണം നടത്തിയ ശേഷം ബാംഗ്ലൂരിലേക്ക് കടന്ന പ്രതി തിരികെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ഫ്ളൈറ്റ് ഇറങ്ങുന്ന സമയത്താണ് പോലീസ് പിടികൂടിയത്.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചിട്ടുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിപ്പെടാന്‍ സാഹചര്യം ഒരുക്കിയത്. കേസില്‍ അബിന്‍ റോയ് (22) അഖില്‍ലാല്‍ (19) എന്നിവരെ നേരത്തെ പിടികൂടി റിമാന്റ് ചെയ്തിരുന്നു. ഇപ്പോള്‍ പിടിയിലായ അഭിഷേകിനെതിരെ നിരവധി കേസുകളാണ് നിലവിലുള്ളത്. കാപ്പാ കേസില്‍ ശിക്ഷ അനുഭവിച്ചിണ്ട്. വെള്ളറട- പോലീസ് സ്റ്റേഷന്, മലയിന്‍കീഴ് പോലീസ്റ്റേഷന്, നെയ്യാര്‍ ഡാം പോലീസ് സ്റ്റേഷന് പരിധിയില്‍ കവര്‍ച്ച കേസില്‍ നിരവധി തവണ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.