ഗുണ്ടയാകുക എന്നത് ജീവിതാഭിലാഷം…..24 വയസിനുള്ളിൽ വധശ്രമമടക്കം പത്തോളം ക്രിമിനൽ കേസുകൾ….

തൃശൂർ കഴിഞ്ഞ ദിവസം ജന്മദിനാഘോഷം മുടക്കിയതിന് പൊലീസ് സ്റ്റേഷനിൽ വിളിച്ച് ബോംബ് ഭീഷണി മുഴക്കിയ തൃശൂരിലെ തീക്കാറ്റ് സാജൻ എന്ന ​ഗുണ്ടാ നേതാവിന്റെ വിവരങ്ങൾ പുറത്ത്. 24 വയസ്സിനുള്ളില്‍ കൊലപാതകശ്രമം ഉള്‍പ്പടെ പത്തിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സാജനെന്ന് പൊലീസ് പറഞ്ഞു. ഗുണ്ടയാവുക എന്നതായിരുന്നു സാജന്റെ ജീവിതാഭിലാഷം. ക്രിമിനൽ കേസുകളിൽ നിരന്തരം ഉൾപ്പെട്ടതോടെ അറിയപ്പെട്ടുതുടങ്ങി. അങ്ങനെ തീക്കാറ്റ് സാജനെന്ന പേരും വീണു. തൃശൂർ പുത്തൂരിലെ ഓട്ടോ ഡ്രൈവറുടെ മൂത്തമകനായ സാജന് പ്ലസ് ടു വരെയാണ് പഠിച്ചിട്ടുള്ളത്. കൊലപാതക ശ്രമക്കേസില്‍ രണ്ടു കൊല്ലം അകത്തു കിടന്നു പുറത്തുവന്നശേഷം വീട്ടുകാരുമായി വലിയ ബന്ധമൊന്നുമില്ല.

Related Articles

Back to top button