ഗുണദോഷിച്ചത് ഇഷ്ടമായില്ല…അയൽവാസിയെയും ബന്ധുവിനെയും കുത്തിപ്പരിക്കേൽപ്പിച്ച് 23കാരൻ…

ഹരിപ്പാട്: രണ്ടുപേരെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. തൃക്കുന്നപ്പുഴ വലിയപറമ്പ് ജ്യോതി നിവാസിൽ ജ്യോതിഷിനെയാണ് (23) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി 9:30 യോടെ ആയിരുന്നു സംഭവം. ജ്യോതിഷിന്റെ അയൽവാസിയായ ഷാജിമോൻ (49), ബന്ധുവായ ഉണ്ണി എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. വെട്ടുകത്തിയും പിച്ചാത്തിയും കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റ ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button