ഗാർഹിക പീഡന കേസ് പ്രതിയുടെ കാറിൽ രക്തക്കറ….ഫോറൻസിക് സംഘം വിശദ പരിശോധന നടത്തും…
പന്തീരാങ്കാവിലെ സ്ത്രീധന പീഡനക്കേസിൽ പുതിയ കണ്ടെത്തലുകൾ. കേസിലെ പ്രതിയായ യുവതിയുടെ ഭർത്താവ് രാഹുലിന്റെ കാറിൽ പൊലീസ് രക്തക്കറ കണ്ടെത്തി. രക്തക്കറ പെൺകുട്ടിയുടേതാണെന്നാണ് പൊലീസ് അറിയിക്കുന്നത്. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോറൻസിക് സംഘം കാറിൽ പരിശോധന നടത്തി വരികയാണ്.പറവൂര്‍ സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയായത്. എറണാകുളത്ത് നിന്ന് വിവാഹ സല്‍ക്കാരചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരിക്കുകള്‍ കണ്ടത്. വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ട് കാര്യം തിരക്കിയപ്പോഴാണ് മര്‍ദന വിവരം പുറത്തറിഞ്ഞത്. മെയ് 5-ന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം.