ഗാർഹിക പീഡനത്തിന് പരാതി നൽകാനെത്തി..പോലീസുകാരൻ ഭാര്യയെ എസ്.പി ഓഫീസ് വളപ്പില്‍ വച്ച് കുത്തികൊന്നു…
എസ്.പി ഓഫീസ് വളപ്പില്‍ വച്ച് പൊലീസ് കോണ്‍സ്റ്റബിള്‍ സ്വന്തം ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം പ്രതി സംഭവസ്ഥലത്തു നിന്നും കടന്ന് കളഞ്ഞു.കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. മമത എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ശാന്തിഗ്രാമയിലെ സർക്കിൾ ഇൻസ്‌പെക്ടറുടെ ഓഫീസിൽ ജോലി ചെയ്യുകയായിരുന്നു ലോകനാഥാണ്(48) പ്രതി. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
ഭർത്താവിനെതിരെ പരാതി നൽകാൻ ഹാസന്‍ എസ്പി ഓഫീസിൽ എത്തിയയതായിരുന്നു മമത.ഇതിൽ രോഷാകുലനായ ലോകനാഥ്, പതിയിരുന്ന് ഭാര്യയുടെ നെഞ്ചിൽ കുത്തുകയായിരുന്നു.ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.17 വര്‍ഷം മുന്‍പായിരുന്നു ലോകനാഥിന്‍റെയും മമതയുടെയും വിവാഹം. രണ്ട് മക്കളും ഇവര്‍ക്കുണ്ട്.