ഗാർഹിക പീഡനം..മാധ്യമപ്രവര്‍ത്തക ജീവനൊടുക്കി..ഭർത്താവ് പിടിയിൽ…
ഭര്‍ത്താവിന്‍റെ പീഡനത്തെത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തക ജീവനൊടുക്കി. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒരു വെബ് ചാനലില്‍ ജോലി ചെയ്യുകയായിരുന്ന ഒഡിഷ സ്വദേശിയായ മധുമിതയാണ് ആത്മഹത്യ ചെയ്തത്. യുവതിയുടെ കുടുംബം ധൗലി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് ശ്രീധര്‍ ജെനയെ പോലീസ് അറസ്റ്റ് ചെയ്തു.
മധുമിത ഫിനോയില്‍ കഴിച്ച് ജീവിതം അവസാനിപ്പിക്കുകയായിരുന്നു.ഭർത്താവ് തന്നെ അവഗണിക്കുകയും ഒന്നിലധികം പെൺകുട്ടികളുമായി അവിഹിത ബന്ധം പുലർത്തുകയും ചെയ്യുന്നുവെന്ന് നേരത്തെ മധുമിത പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസിന്‍റെ സാന്നിധ്യത്തില്‍ പ്രശ്നം പരിഹരിച്ചിരുന്നു.എന്നാൽ വീണ്ടും ഇരുവരും തമ്മിൽ പ്രേശ്നങ്ങൾ ഉണ്ടാവുകയായിരുന്നു.വിവാഹബന്ധം വേര്‍പെടുത്തുമെന്ന് ശ്രീധര്‍ ഭീഷണിപ്പെടുത്തിയതിനാല്‍ മധുമിത മാനസികമായി തകര്‍ന്നിരുന്നതായി ഡപ്യൂട്ടി കമ്മീഷണര്‍ പ്രതീക് സിങ് പറയുന്നു. ശ്രീധറിന്‍റെ മൊബൈല്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.