ഗാര്‍ഹിക പീഡന കേസിൽ പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍….
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ലാലിനെതിരെയാണ് നടപടിക്ക് സാധ്യത. യുവതി പരാതി നല്‍കിയ ആദ്യഘട്ടം മുതലേ പന്തീരാങ്കാവ് പൊലീസ് പ്രതിയായ രാഹുലിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമായിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത്. രാഹുലിനെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ചത് ശരത്താണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.ഇതിനിടെ വിദേശത്തേക്ക് കടന്ന രാഹുലിനെ സംസ്ഥാനത്തേക്ക് തിരികെ എത്തിക്കുന്നതില്‍ അവ്യക്തത തുടരുകയാണ്. ബ്ലൂ കോര്‍ണര്‍ നോട്ടീസില്‍ മറുപടി ലഭിച്ചാലേ തുടര്‍നടപടി സാധ്യമാകും. രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ കൂടി നല്‍കിയതോടെ ഇരുവരെയും ചോദ്യം ചെയ്യുന്നതും നീളാനാണ് സാധ്യത. പുതിയ അന്വേഷണ സംഘത്തിന് കേസില്‍ കാര്യമായ ഇടപെടല്‍ നടത്താനായിട്ടില്ല. പ്രതി വിദേശത്തേക്ക് കടന്നതോടെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് നല്‍കിയ പൊലീസിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.