ഗായത്രി സ്കൂളിൽ മേധോത്സവം – 2025, സമ്മർ ക്യാമ്പിന് തുടക്കമായി
മാവേലിക്കര- ഗായത്രി സീനിയർ സെക്കൻഡറി സ്കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെയും മേധോത്സവം 2025ന്റെയും ഉദ്ഘാടനം നർത്തകിയും സിനിമ, സീരിയൽ താരവുമായ ദേവി ചന്ദന നിർവഹിച്ചു. ചടങ്ങിൽ ചിത്രകാരൻ വി.ഷൈജു തരംഗിണിയെ ദേവി ചന്ദന ആദരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് വിനീത പിള്ള സ്വാഗതം പറഞ്ഞു. വൈസ് പ്രിൻസിപ്പാൾ ഷീജ പി.നായർ ഈ വർഷം നടന്ന പാഠ്യേതര പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചു. സീനിയർ പ്രിൻസിപ്പാൾ ലീന ശങ്കർ, സ്കൂൾ ചെയർമാൻ ഷാജി.സി, എസ്.എം.സി ചെയർമാൻ പ്രൊഫ.ഡോ.പി.വിനോദ്, അക്കാഡമിക് കൗൺസിൽ ചെയർമാൻ സജീവ് ചന്ദ്രൻ, ചീഫ് കോഡിനേറ്റർ ആഷ്ന രാജൻ, ഒബ്സർവർ ശ്രുതി വിജയൻ, മേധോത്സവം ജനറൽ കൺവീനർ സുനിൽ രാജ്.വി.എൻ, കൺവീനർ ഓംകാർ എന്നിവർ സംസാരിച്ചു.
24 വരെ നടക്കുന്ന മേധോത്സവം 2025 സമ്മർ ക്യാമ്പിൽ കുട്ടികളുടെ സർഗ്ഗശേഷി, കലാകായിക വികാസം എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇന്ന് മരുതൂർവട്ടം കണ്ണൻ നയിക്കുന്ന ഓട്ടൻതുള്ളലിനെക്കുറിച്ചുള്ള അവബോധന ക്ലാസ്സ് നടക്കും. നാളെ നടനും സംവിധായകനും സംസ്ഥാന അവാർഡ് ജേതാവുമായ സെൽവരാജ് രാഘവൻ നയിക്കുന്ന ആനന്ദം എന്ന ചലച്ചിത്ര ബോധനം അഡ്വ.യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
8ന് ഡോ.ലിഷ പൗലോസ് നയിക്കുന്ന ആങ്കറിംഗ് വർക്ക്ഷോപ്പ്. 9ന് ആർട്ട് ആൻഡ് ക്രാഫ്റ്റിനെ സംബന്ധിച്ച് കെ.ജി.വിജയശ്രീ നയിക്കുന്ന ക്ലേ മോഡലിംഗ് ക്ലാസ്. 10ന് പ്രശസ്ത ഗായകനും സംഗീത സംവിധായകനും വോയിസ് ട്രെയിനറുമായ സുനിൽ രാജ വി.എൻ നയിക്കുന്ന വോയിസ് ട്രെയിനിങ് വർക്ക് ഷോപ്പ്. 11ന് പ്രശസ്ത നർത്തകിയും നൃത്തസംവിധായകയുമായ ആതിര കെ.ആർ. യദുകൃഷ്ണൻ അവതരിപ്പിക്കുന്ന ബോളിവുഡ് ബാഷ്. 12ന് കലാമണ്ഡലം ദേവികൃഷ്ണ നയിക്കുന്ന മോഹിനിയാട്ടത്തെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ് 13ന് നർത്തകി നാട്യവിശാരദ അനുപമ മോഹനന്റെ കുച്ചിപ്പുടിയെ കുറിച്ചുള്ള ക്ലാസ്. 14ന് ജോഫി മാത്യു നയിക്കുന്ന ഇമേജ് കൺസൾട്ടിംഗ് വർക്ക് ഷോപ്പ് ക്ലാസ്. 15ന് ഡോ.അച്യുത് ശങ്കർ നായർ നയിക്കുന്ന എ.ഐയെക്കുറിച്ചുള്ള ഗ്ലോബൽ കോൺക്ലേവ്. 16, 17 തീയതികളിൽ എ.ഐ റോബോട്ടിക്സ് സ്കൂൾ വിസാർഡ്. 18ന് ടാലന്റ് ഷോ. 19ന് ഡാൻസ് പെർഫോമൻസ് ആൻഡ് ടി.ജെ പാർട്ടി. 20ന് മേധോത്സവത്തിന്റെ ഗ്രാൻഡ്ഫിനാലെ.