ഗായത്രിപ്പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി…
പാലക്കാട് തരൂരിൽ പുഴയിൽ കാണാതായ 17 കാരന്റെ മൃതദേഹം കണ്ടെത്തി.ചിറ്റൂർ സ്വദേശി ഷിബിലാണ് മരിച്ചത്. ഫയർഫോഴ്സിൻ്റെ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.കൂട്ടുകാർക്കൊപ്പം മീൻപിടിക്കാൻ പുഴയിൽ ഇറങ്ങിയതിനിടെ ഷിബിൽ അപകടത്തിൽ പെടുകയായിരുന്നു.സ്കൂബ ടീം ഉൾപ്പെടെയുള്ളവർ ഇന്നലെ മുതൽ ഷിബിനായി തെരച്ചിൽ നടത്തുകയായിരുന്നു.