ഗാന്ധിജിക്ക് ആദരമർപ്പിച്ച് ,ഹനുമാൻക്ഷേത്രത്തിൽ പ്രാർഥിച്ച് കെജ്‌രിവാൾ തീഹാർ ജയിലിലേക്ക്…
മദ്യനയക്കേസില്‍ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൾ തിരികെ തിഹാർ ജയിലിലേക്ക്.രാജ്ഘട്ടിൽ ഗാന്ധിജിക്ക് ആദരമർപ്പിച്ചു.ശേഷം കൊണാട്ട് പ്ലേസിലെ ഹനുമാന്‍ക്ഷേത്രത്തില്‍ പോയി അദ്ദേഹം പ്രാർത്ഥനയും നടത്തി .ശേഷം പാര്‍ട്ടി ഓഫീസില്‍ എത്തി പ്രവര്‍ത്തകരെ കണ്ട് ശേഷമാണ് കെജരിവാള്‍ ജയിലിലേക്ക് മടങ്ങിയത്. അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടല്ല, സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയതുകൊണ്ടാണ് ജയിലില്‍ പോകേണ്ടി വന്നതെന്ന് കെജരിവാള്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു.
അതെ സമയം എക്സിറ്റ് പോൾ വെറും മൈൻഡ് ഗെയിം ആണെന്നും വോട്ടെണ്ണലിലെ അട്ടിമറി സാധ്യതയാണ് ഇത് സൂചന നൽകുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. വോട്ടെണ്ണലിന്റെ അവസാന നിമിഷം വരെ ബൂത്തിൽ തുടരണമെന്നും രണ്ട്, മൂന്ന് റൗണ്ടിൽ പിറകിലായാൽ പ്രവർത്തകർ ഇറങ്ങി പോവരുതെന്നും അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു. വിവി പാറ്റും ഇവിഎമ്മും ഒത്ത് നോക്കിയ ശേഷം മാത്രമേ മടങ്ങാവൂ എന്നും അദ്ദേഹം കൂട്ടിചേർത്തു.