ഗസ്സക്ക് മേല് വീണ്ടും ലഘുലേഖ…
ഗസ്സയിൽ വീണ്ടും പലസ്തീനികളെ മാനസികമായി പീഡിപ്പിച്ച് ലഘുലേഖകൾ എയർഡ്രോപ്പ് ചെയ്ത് ഇസ്രായേൽ സൈന്യം. ഗസ്സയിലെ ദുരിതത്തിന് കാരണം ഹമാസാണെന്ന് കുറ്റപ്പെടുത്തിയാണ് ഇത്തവണ ലഘുലേഖകൾ വ്യോമമാർഗം വിതരണം ചെയ്തത്. ഭക്ഷണവും വെള്ളവുമില്ലാതെ പൊറുതി മുട്ടുന്ന ഗസ്സയിലെ ജനങ്ങളോട് ദരിദ്രർക്ക് ഭക്ഷണം നൽകാനും നന്നായി സംസാരിക്കാനും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇസ്രായേൽ ലഘുലേഖകൾ ഗസ്സയിൽ വിതരണം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസിനെ കുറ്റപ്പെടുത്തുന്ന ലഘുലേഖകളും എയർഡ്രോപ്പ് ചെയ്തത്അറബിയിലുള്ള നൂറുകണക്കിന് ലഘുലേഖകളാണ് ഇസ്രായേൽ സൈന്യം ഗസ്സയിൽ ആകാശമാർഗം വിതരണം ചെയ്തത്. ഗസ്സയുടെ നാശത്തിനും മാനുഷിക ദുരന്തത്തിനും കാരണം ഹമാസാണെന്നാണ് ലഘുലേഖയിൽ കുറ്റപ്പെടുത്തുന്നത്. ഹമാസ് നേതാക്കന്മാരുടെ ചിത്രവും ലഘുലേഖയിലുണ്ട്. ഒരുവശത്ത് ഗസ്സയിലെ തകർന്ന വീട്ടിൽ ഇഫ്താർ ടേബിളിൽ ഇരിക്കുന്ന പലസ്തീൻ കുടുംബത്തിന്റെയും മറുവശത്ത് സമൃദ്ധമായ ഭക്ഷണം കഴിക്കുന്ന ഹമാസ് നേതാക്കളുടെയും വ്യാജ ചിത്രങ്ങളും പുറംചട്ടയിൽ ചേർത്തിട്ടുണ്ട്.പലസ്തീനികളെ മാനസികമായി തളർത്തുക, ഹമാസ് വിരുദ്ധ മനോഭാവം വളർത്തുക എന്നീ ലക്ഷ്യങ്ങളുമായാണ് ഇസ്രായേൽ സേനയുടെ ലഘുലേഖ വിതരണം.