ഗസ്റ്റ് ലക്‌ചർ നിയമനം
മാവേലിക്കര :ഐ.എച്ച് ആർ. ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് മാവേലിക്കരയിൽ വിവിധ വിഷയങ്ങൾക്ക് 2024 -25 അധ്യയനവർഷത്തിൽ ഉണ്ടാകു വാൻ സാധ്യതയുള്ള ഒഴിവുകളിലേക്ക് ഗസ്റ്റ് അദ്ധ്യാപകനിയമനത്തിനായി ഇൻ്റർവ്യൂ നടക്കും.
24ന് കൊമേഴ്‌സ്, മാനേജ്മെന്റ്
25ന് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ പ്രോഗ്രാമർ, ഡെമോൺസ്ട്രേറ്റർ (ഇലക്ട്രോണിക‌്സ്)
26ന് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, മാത്തമാറ്റിക്‌സ്, ലൈബ്രറി അസിസ്റ്റന്റ്.
ഗസ്റ്റ് അദ്ധ്യാപകർക്ക് നിർദ്ദിഷ്ട വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ്സ് ബിരുദാനന്തര ബിരുദം, നെറ്റ് ആണ് യോഗ്യത. കമ്പ്യൂട്ടർ പ്രോഗ്രാമറുടെ ഒഴിവിലേക്ക് ബിരുദവും പി.ജി.ഡി.സി.എ യും അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബിരുദവും. ഡെമോൺസ്ട്രേറ്റർ തസ്തികയിലേക്കുള്ള യോഗ്യത ഇലക്ട്രോണിക്സ‌് ബിരുദം/ഡിപ്ലോമ, ലൈബ്രറി അസിസ്റ്റൻ്റ് യോഗ്യത സിസിഎൽഐസ്സ്‌സി/ ബി.എൽഐസ്സ്.സി.
യോഗ്യരായ അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നിർദ്ദിഷ്ട ദിവസങ്ങളിൽ രാവിലെ 9.30ന് മുമ്പായി കോളേജ് . ഓഫീസിൽ ഹാജരാകേണ്ടതാണ്.
വിശദ വിവരങ്ങൾക്ക് ഫോൺ: 0479-2304494