ഗവർണർ ചെയ്തത് ഭരണഘടന വിരുദ്ധമെന്ന് സുപ്രീം കോടതിക്ക് ബോധ്യപ്പെട്ടു.. മന്ത്രി പി രാജീവ്…
തിരുവനന്തപുരം: നിരവധി ബില്ലുകൾ ഗവർണർ തടഞ്ഞു വച്ചത് കൊണ്ടാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതെന്ന് മന്ത്രി പി രാജീവ്. എന്നാൽ ഗവർണർ രാഷ്ട്രപതിക്ക് അപ്പോൾ ബില്ലുകൾ അയച്ച നീക്കത്തെയാണ് ഇപ്പോൾ സുപ്രീം കോടതി പരിഗണിക്കുന്നത്. ഈ വിഷയം ഭരണഘടനാപരമായി പരിശോധിക്കണമെന്ന് സുപ്രീം കോടതിക്ക് ബോധ്യപ്പെട്ടു. ഏതാണ് ശരിയെന്ന് ഇനി ഉന്നത നീതി പീഠം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
ഏകോപനത്തിനു മാത്രമാണ് കെ വാസുകിക്ക് സർക്കാർ വിദേശകാര്യ ചുമതല നൽകിയത്. വിദേശകാര്യ സെക്രട്ടറി എന്ന പദവിയൊന്നും ആർക്കും നൽകിയിട്ടില്ല. അതെല്ലാം മാധ്യമങ്ങളുടെ ഉണ്ടാക്കിയതാണ്. റോയൽറ്റിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പൂർണ അധികാരമുള്ളതുകൊണ്ടാണ് നിയമം നിർമിച്ചത്. സമാനമായി കേരളം നൽകിയ ഹർജികൾക്കും യൂണിവേഴ്സിറ്റി കേസുകളിലും വിധി വെളിച്ചം പകരുമെന്നും അദ്ദേഹം പറഞ്ഞു.