​ഗവർണറെ കണ്ട് സിദ്ധാർത്ഥിന്റെ അച്ഛൻ…

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ടുള്ള ആശങ്ക ​അദ്ദേ​​ഹം ​ഗവർണറോട് പങ്കുവച്ചു. കേസുമായി ബന്ധപ്പെട്ട് സർവകലാശാല വിസിയെ സസ്പെൻഡ് ചെയ്തത് അടക്കം നിർണായകമായ തീരുമാനങ്ങളെടുത്തതിന്റെ പശ്ചാത്തലത്തിലാണ് ചാൻസലർ കൂടിയായ ​ഗവർണറെ രാജ്ഭവനിലെത്തി ജയപ്രകാശ് സന്ദർശിച്ചത്.മകന് നീതി ഉറപ്പാക്കണമെന്ന് അദ്ദേഹം ​ഗവർണറോട് ആവശ്യപ്പെട്ടു. സസ്പെൻഷനിലായ വിദ്യാർത്ഥികളെ തിരിച്ചെടുത്ത നടപടി റദ്ദ് ചെയ്യാൻ വിസിക്ക് നിർദേശം നൽകിയ ​ഗവർണർക്ക് ജയപ്രകാശ് നന്ദിയറിയിക്കുകയും ചെയ്തു.

Related Articles

Back to top button