ഗവേഷക വിദ്യാര്‍ത്ഥിനി മരിച്ച നിലയിൽ… മൃതദേഹം റെയില്‍ പാളത്തില്‍….

ഗവേഷക വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. വിദ്യാർത്ഥിയുടെ മൃതദേഹം റെയില്‍പാളത്തില്‍ കണ്ടത്തി. റെയില്‍വേ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ശരീരത്തിലുണ്ടായിരുന്ന ഐ.ഡി കാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കില്‍പ്പാക്കം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. എന്നാൽ, ട്രെയിന്‍ യാത്രയ്ക്കിടയില്‍ വീണതാണോ തട്ടിയതാണോ എന്നുള്ള കാര്യം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദ്രാസ് ഐ.ഐ.ടിയിലെ ഗവേഷക വിദ്യാര്‍ത്ഥിനിയും ഒഡീഷ സ്വദേശിയുമായ മേഖശ്രീ (30) യെയാണ് മരിച്ച നിലയില്‍ ആവടി റെയില്‍പാളത്തില്‍ കണ്ടെത്തിയത്. ഡല്‍ഹിയില്‍ നിന്ന് എം.ടെക്കും പി.എച്ച്.ഡിയും പൂര്‍ത്തിയാക്കിയ മേഖശ്രീ മൂന്നു മാസത്തെ ഗവേഷണത്തിനായാണ് ചെന്നൈയില്‍ എത്തിയത്.

Related Articles

Back to top button