ഗര്‍ഭിണിയെ ബലാല്‍സംഗം ചെയ്ത് യുവാവ്.. വിഡിയോ പകര്‍ത്തി പ്രചരിപ്പിച്ച് ഭാര്യ…

ഭാര്യയുടെ ബന്ധുവും ഗര്‍ഭിണിയുമായ യുവതിയെ ബലാല്‍സംഗം ചെയ്ത് യുവാവ്. ഭര്‍ത്താവ് യുവതിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഭാര്യ പകര്‍ത്തി സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവം പുറത്ത് അറിയിക്കരുതെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പീഡനത്തിന് ഇരയായ യുവതി പൊലീസില്‍ പരാതിപ്പെടുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഒഡിഷയിലെ നബരംഗ്പുർ ജില്ലയിലാണ് സംഭവം.

ഒഡിഷയിലെ ജഗനാത്പുർ എന്ന ഗ്രാമത്തിലാണ് ഗര്‍ഭിണിയായ യുവതിയുടെ വീട്. തന്റെ ബന്ധുവായ പദ്മ രുഞ്ജികറിനോട് ആശുപത്രിയില്‍ പരിശോധനയ്ക്ക് പോകാന്‍ സഹായം തേടിയാണ് യുവതി എത്തിയത്. പദ്മ ആശ വര്‍ക്കറാണ്. എന്നാല്‍ ഇതിനായി പദ്മയുടെ വീട്ടിലെത്തിയ യുവതിയെ ഭര്‍ത്താവ് ലിലിയ ബലാല്‍സംഗം ചെയ്യുകയായിരുന്നു. യുവതിയെ ഭര്‍ത്താവില്‍ നിന്ന് രക്ഷിക്കുന്നതിന് പകരം പദ്മ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിക്കൊണ്ടിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിൽ‌ പ്രചരിപ്പിച്ചു. തുടർന്ന് യുവതിയെ സമീപത്തുള്ള ക്ഷേത്രത്തില്‍ കൊണ്ടുപോയി വിവരം പുറത്ത് പറയില്ലെന്ന് സത്യം ചെയ്യിച്ചു. എന്നാല്‍ സംഭവത്തില്‍ ഭയന്ന യുവതി പൊലീസില്‍ പരാതി നല്‍കി. വിഡിയോ സമൂഹമാധ്യമത്തിൽനിന്ന് നീക്കം ചെയ്യാന്‍ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി. സംഭവത്തില്‍ പദ്മയെയും ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

Related Articles

Back to top button