ഗര്‍ഭസ്ഥ ശിശു ഉറങ്ങുകയാണെന്ന് പറഞ്ഞ് തിരികെ അയച്ചു..ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചു..കുട്ടി മരിച്ചു…

തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ഗര്‍ഭസ്ഥ ശിശുവിന് അനക്കമില്ലെന്ന് പറഞ്ഞ് അര്‍ദ്ധരാത്രി ആശുപത്രിയില്‍ എത്തിയ ഗര്‍ഭിണിയോട് കുഞ്ഞ് ഉറങ്ങുകയാണെന്ന് പറഞ്ഞ് ഡ്യൂട്ടി ഡോക്ടര്‍ തിരികെ അയച്ചു.എന്നാൽ പിറ്റേ ദിവസം നടത്തിയ സ്‌കാനിങ്ങിൽ കുട്ടി വയറ്റില്‍ മരിച്ചതായി കണ്ടെത്തുകയായിരുന്നു.തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ക്കെതിരെയാണ് ആരോപണവുമായി കുടുംബം രംഗത്തെത്തിയത്.

കഴക്കൂട്ടം സ്വദേശിയായ പവിത്രയുടെ എട്ടു മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവാണ് മരിച്ചത്. സ്‌കാനിങിന് ശേഷം എസ്‌ഐടി ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. മരണകാരണമറിയാന്‍ കുഞ്ഞിന് പോസ്റ്റ്‌മോര്‍ട്ടം നടത്തും.സംഭവത്തിൽ പൊലീസിലും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിനും പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.

Related Articles

Back to top button