ഗംഗാ സ്നാനത്തിന് ശേഷം മോദി ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും….
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസിയിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കും.രാവിലെ ഗംഗാ സ്നാനവും കാലഭൈരവ ക്ഷേത്രത്തിൽ ദർശനവും നടത്തിയ ശേഷം രാവിലെ 11.40 നാകും പ്രധാനമന്ത്രി പത്രിക സമർപ്പിക്കുക.പത്രിക സമർപ്പണത്തിന് മുന്നോടിയായി ഇന്നലെ വൈകിട്ട് വാരണാസിയിൽ റോഡ് ഷോ നടത്തിയിരുന്നു.പത്രിക സമർപ്പിക്കാനായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ എന്നിവർ മോദിക്കൊപ്പമുണ്ടാകും.
പത്രിക സമർപ്പണം വൻ ആഘോഷമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും വാരണാസിയിൽ പൂർത്തിയാക്കിയിട്ടുണ്ട്. ജൂൺ ഒന്നിന് ഏഴാം ഘട്ടത്തിലാണ് വാരാണസിയിൽ വോട്ടെടുപ്പ്.