​ഗം​ഗാവലിപുഴയിൽ തെരച്ചിൽ തുടരുന്നതിനിടെ 2 എല്ലുകൾ…ഫോറൻസികിന് കൈമാറി…

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ ജഗന്നാഥനും ലോകേഷിനും വേണ്ടി ​ഗം​ഗാവലിപുഴയിൽ തെരച്ചിൽ തുടരുന്നതിനിടെ രണ്ട് എല്ലുകൾ കണ്ടെത്തി. മനുഷ്യന്റെ ശരീരഭാഗം ആണോ എന്നത് സ്ഥിരീകരിക്കാൻ എല്ല് ഫോറൻസിക് സർജന് കൈമാറിയിരിക്കുകയാണ്. നേരത്തെയും ഇവിടെ നിന്ന് മൃഗത്തിന്റെ എല്ലിന്റെ ഭാഗം കിട്ടിയിരുന്നു. എന്നാൽ അത് മനുഷ്യന്റേതായിരുന്നില്ല, പശുവിന്റേതായിരുന്നു. ഡൈവർമാർ ഇറങ്ങി നടത്തിയ തെരച്ചിലിലാണ് എല്ലുകൾ കണ്ടെത്തിയത്. അർജുന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും കാണാതായ മറ്റു രണ്ടുപേർക്കായുള്ള തെരച്ചിൽ തുടരുമെന്ന് കർണാടക അറിയിച്ചിരുന്നു.

Related Articles

Back to top button