ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം..വീണ്ടും ഇന്ത്യന്‍ പൗരന്‍ അറസ്റ്റില്‍…
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലാമത് ഒരു ഇന്ത്യന്‍ പൗരനെ കൂടി അറസ്റ്റ് ചെയ്തു. 22കാരനായ അമര്‍ദീപ് സിംഗാണ് അറസ്റ്റിലായത്. കൊലപാതകം, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.കൊലപാതകത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്നാണ് കനേഡിയൻ പൊലീസ് പറയുന്നത്.
കഴിഞ്ഞ ജൂൺ 18നാണ് നിജ്ജറിനെ വെടിവച്ചു കൊന്നത്.നേരത്തെ മൂന്ന് ഇന്ത്യൻ പൗരൻമാരായ കരൻപ്രീത് സിങ്, കമൽപ്രീത് സിങ്, കരൻ ബ്രാർ എന്നിവരാണ് അറസ്റ്റിലായത്.