ഖജനാവിലെ പണം എടുത്തിട്ടില്ല..മുഖ്യമന്ത്രി വിദേശത്ത് പോയത് സ്വന്തം ചെലവിൽ…

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര നടത്തിയത് സ്വന്തം ചെലവിലെന്ന് സംസ്ഥാന സര്‍ക്കാർ.യാത്രക്കായി സർക്കാർ ഖജനാവിൽനിന്നു പണം മുടക്കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖ.യാത്രയിൽ സർക്കാർ ഉദ്യോഗസ്ഥരോ സുരക്ഷ ഉദ്യോഗസ്ഥരോ മുഖ്യമന്ത്രിയെ അനുഗമിച്ചില്ല. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസും ,കെ.ബി.ഗണേഷ് കുമാറും വിദേശയാത്ര നടത്തിയത് സ്വന്തം ചെലവിലാണെന്നും വിവരാവകാശരേഖയിൽ വ്യക്തമാക്കുന്നു.

12 ദിവസങ്ങളിലായി ദുബായ്, സിംഗപ്പൂര്‍, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളിലായിരുന്നു മുഖ്യമന്ത്രി യാത്ര ചെയ്തത്.കുടുംബവുമൊത്തായിരുന്നു യാത്ര.. മുഖ്യമന്ത്രിയുടെ വിദേശയാത്ര സ്പോൺസർഷിപ്പാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.

Related Articles

Back to top button