കർണ്ണാടക ബിജെപി ഐടി സെൽ മേധാവി അറസ്റ്റിൽ….
എസ്‌സി, എസ്ടി വിഭാഗത്തിൽപ്പെട്ടവർക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട് ബിജെപി കർണാടക സോഷ്യൽ മീഡിയ സെൽ കൺവീനർ പ്രശാന്ത് മാക്കനൂറിനെ പൊലിസ് അറസ്റ്റ് ചെയ്തു . മുൻകൂർ ജാമ്യം നേടിയതിനാൽ പ്രശാന്തിനെ പിന്നീട് പൊലീസ് വിട്ടയച്ചു.സമാന കേസിൽ നേരത്തെ നിയമനടപടി നേരിടേണ്ടിവന്ന ബിജെപി അധ്യക്ഷൻ ജെ പി നദ്ദ, ബിജെപി ഐടി സെൽ ദേശീയ കോർഡിനേറ്റർ അമിത് മാളവ്യ എന്നിവർക്കു പിന്നാലെയാണ് പ്രശാന്തിനെതിരെയും പൊലിസ് കേസെടുത്തത്.
കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയാണ് ഇവർക്കെതിരെ പരാതി ഉന്നയിച്ചത്.തിരഞ്ഞെടുപ്പ് മാതൃക ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു പരാതി . കർണാടക ബിജെപിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്ത വീഡിയോയാണ് പരാതിക്കാധാരമായി കോൺഗ്രസ് ചൂണ്ടി കാണിച്ചിട്ടുള്ളത്.വീഡിയോയിൽ രാഹുൽഗാന്ധിയേയും മുഖ്യമന്ത്രി സിദ്ധരാമയ്യയേയും വികൃതമായ ചിത്രീകരിച്ചിട്ടുണ്ട്. എസ് സി, എസ് ടി, മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളെ ‘വലിയ മുട്ടകളായാണ്’ ചിത്രീകരിച്ചത്. ഇതിനെ രാഹുൽ പരിപാലിക്കുന്നതാണ് വീഡിയോയിലുള്ളത്.