കർണാടക മണ്ണിടിച്ചിൽ.. 100 അടി വരെ താഴ്ചയിൽ ഡൈവ് ചെയ്യാൻ തയ്യാറെന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധ സംഘം…
ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവർ അർജുനായി ഗംഗാവലി പുഴയിലെ അടിത്തട്ടിലിറങ്ങി പരിശോധിക്കാൻ സന്നദ്ധരായി മുങ്ങൽ വിദഗ്ധ സംഘം. ഈശ്വർ മാൽപ നേതൃത്വം പ്രാദേശിക മുങ്ങൽ വിദഗ്ധ സംഘമാണ് ഈ കാര്യം അറിയിചത്. 100 അടി വരെ താഴ്ചയിൽ ഡൈവ് ചെയ്യാനാകുമെന്നും കർണാടകയിൽ തന്നെ ഇതുവരെ ആയിരത്തോളം പേരെ ഇങ്ങനെ കണ്ടെടുത്തിട്ടുണ്ടെന്നും ഈശ്വർ മാൽപ പറഞ്ഞു. വാഹനം ഉണ്ടെന്ന് സംശയിക്കുന്ന പോയന്റിലെത്തിയാൽ മൂന്ന് ഹാങ്ങറിട്ട് ശേഷം കയറിൽ പിടിച്ചാണ് താഴോട്ട് പോയി പരിശോധിക്കുക. കണ്ണ് കാണാൻ കഴിയാത്തതിനാൽ തൊട്ടുനോക്കിയാണ് എല്ലാം മനസിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



