കർണാടക മണ്ണിടിച്ചിൽ; ‘രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ നിരന്തരം ഇടപെടുന്നു’ മുഹമ്മദ് റിയാസ്…
തിരുവനന്തപുരം: കർണാടക അങ്കോലയിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുനെ രക്ഷപ്പെടുത്താൻ ആവശ്യമായ ഇടപെടൽ സംസ്ഥാന സർക്കാർ നടത്തിവരികയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
അർജുൻറെ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ സർക്കാർ നിരന്തരമായി ഇടപെടുന്ന കാര്യം കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും കർണാടക സർക്കാരുമായി ബന്ധപ്പെട്ട് അടിയന്തിര ഇടപെടൽ നടത്താൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.
കോഴിക്കോട് കലക്ടർ ഏകോപപ്രവർത്തനം നടത്തിവരികയാണ്. അർജുനെ രക്ഷിക്കാൻ സാധ്യമായ എല്ലാ നടപടികളും സംസ്ഥാന സർക്കാർസ്വീകരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.